തുറമുഖ വകുപ്പ് കാര്യക്ഷമമാക്കും : മന്ത്രി കെ.ബാബു

May 15, 2013 കേരളം

തിരുവനന്തപുരം: തുറമുഖവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് തുറമുഖഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ജീവനക്കാര്‍ക്കായി ധനകാര്യ മാനേജ്‌മെന്റ് പരിശീലനകേന്ദ്രം സംഘടിപ്പിച്ച പ്രോജക്ട് മാനേജ്‌മെന്റ് പരിശീലനപരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നും അഞ്ച് തുറമുഖ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതും ധാരാളം പുതിയ പ്രോജക്ടുകള്‍ ലഭിക്കുന്നതും വകുപ്പിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുവാന്‍ കാരണമായെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചീഫ് എഞ്ചിനീയര്‍ എസ്.മാധവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

ധനകാര്യവകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, ജോയിന്റ് സെക്രട്ടറി ജെയ്‌മേരി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം