സിനിമ ടിക്കറ്റിനുമേലുള്ള സെസ് തുക : സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

May 15, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സിനിമ ടിക്കറ്റ് വില്പനയില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന സെസ് തുക അതതു സമയംതന്നെ സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഒടുക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുവരെയും സെസ് പിരിച്ചെടുക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഈ മാസം 20 മുതല്‍ തുക പിരിച്ചെടുത്ത് ക്ഷേമനിധിയിലേക്ക് അടക്കണം. 2013 ജനുവരി 15 മുതല്‍ മെയ് 19 വരെയുള്ള കുടിശിക സംബന്ധിച്ച് ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍