ഗവണ്‍മെന്റ് പ്രസിന്റെ 175-ാം വാര്‍ഷികം

May 16, 2013 കേരളം

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്രസിന്റെ 175-ാം വാര്‍ഷികം ആഘോഷിക്കാന്‍ അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ആഘോഷപരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയും, സ്പീക്കറും മുഖ്യരക്ഷാധികാരികളായും കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, തിരുവനന്തപുരം മേയര്‍, തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായും, പാലോട് രവി എം.എല്‍.എ. ചെയര്‍മാനായും, അച്ചടിവകുപ്പ് ഡയറക്ടര്‍ എന്‍.സുനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറായും 201 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. 1838 ല്‍ സ്വാതിതിരുനാള്‍ മഹാരാജാവാണ് പ്രസ് സ്ഥാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം