സര്‍ക്കാരിന്റെ വിജയത്തിനു കാരണം കൂട്ടായ്മയും ഐക്യവും: മുഖ്യമന്ത്രി

May 17, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

Ummen-Chandi-CM-copy1തിരുവനന്തപുരം: കൂട്ടായ്മയും ഐക്യവുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പതിവാണ്. അതെല്ലാം ചര്‍ച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. തീരുമാനങ്ങളെല്ലാം കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതയും അദ്ദേഹം വ്യക്തമാക്കി. ടീം വര്‍ക്കാണ് സര്‍ക്കാരിന്റെ എടുത്തു പറയേണ്ട പ്രത്യേകത. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരേ സ്വരമായിരുന്നു. നിലപാടുകള്‍ കൂട്ടയാണ് കൈക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ അധികാരത്തിലെത്തി ആറു മാസത്തിനകം പൂര്‍ത്തിയാക്കി. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ടു സെസ് എന്നത് ഒറ്റ സെസാക്കേണ്ടതുമായി ബന്ധപ്പെട്ട തടസങ്ങള്‍ കേന്ദ്രവുമായി സംസാരിച്ചു നീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം