ലോട്ടറി പരസ്യത്തില്‍നിന്നു ശ്രീശാന്തിനെ ഒഴിവാക്കി

May 17, 2013 കേരളം

തിരുവനന്തപുരം: ശ്രീശാന്തിനെ സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കി.  ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായ സാഹചര്യത്തിലാണ് ശ്രീശാന്തിനെ പരസ്യത്തില്‍നിന്നും ഒഴിവാക്കുന്നത്. ധനമന്ത്രി കെ.എം. മാണിയാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

മഴവില്ലിന് അറ്റംവരെ എന്ന സിനിമയില്‍ ശ്രീശാന്ത് അഭിനയിച്ച ഭാഗങ്ങള്‍ ഒഴിവാക്കേണ്ടിവരുമെന്ന് സംവിധായകനും  ഗാനരചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി  പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം