എല്‍.എന്‍.സി.പി.ഇ -ല്‍ അപേക്ഷിക്കാം

May 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ) ഈ വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇ.ഡി), എം.പി.ഇ. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡി.ഡി. രജിസ്‌ട്രേഡ് പോസ്റ്റായി അയച്ചോ 300 രൂപയ്ക്ക് കോളേജ് ഓഫീസില്‍ നിന്ന് നേരിട്ടോ അപേക്ഷാഫോറം വാങ്ങാം. വിശദവിവരങ്ങള്‍www.lncpe.gov.inവെബ്‌സൈറ്റില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍