കുഞ്ചന്‍ കലാപുരസ്കാരം മേയ് 18ന് ജഗതിക്ക് സമ്മാനിക്കും

May 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അമ്പലപ്പുഴ കുഞ്ചന്‍ മ്പ്യാര്‍ സ്മാരകം ഏര്‍പ്പെടുത്തിയ കുഞ്ചന്‍ കലാപുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്  മേയ് 18ന് രാവിലെ 10ന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് സമ്മാനിക്കും. കേന്ദ്ര വ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍, സംസ്ഥാന സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, സ്മാരക സമിതി ചെയര്‍മാന്‍ വയലാര്‍ ശരച്ചന്ദ്രവര്‍മ്മ, എ.ഡി.എം. കെ.പി. തമ്പി, സ്മാരകസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍