രാഹുല്‍ ഗാന്ധി അനന്തപുരിയില്‍

May 18, 2013 പ്രധാന വാര്‍ത്തകള്‍

rahul gandhiതിരുവനന്തപുരം: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിച്ചേര്‍ന്നത്. പ്രത്യേക വിമാനത്തില്‍ എത്തിയ രാഹുലിനെ കേരളത്തിലെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സമാപനം സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ ആരംഭിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെയും നേതാക്കള്‍ സ്റേഡിയത്തിലെത്തി. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കാന്‍ എത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍