പോളിടെക്‌നിക്ക് അഡ്മിഷന്‍ – എന്‍.സി.സി. ക്വാട്ട

May 18, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പോളിടെക്‌നിക്ക് അഡ്മിഷന് എന്‍.സി.സി. കേഡറ്റുകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് ജൂണ്‍ രണ്ട് വരെ അതത് യൂണിറ്റുകളില്‍ അപേക്ഷ സ്വീകരിക്കും. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം.

എന്‍.സി.സി ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. എന്‍.സി.സി. ക്വാട്ടയില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രത്യേക അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ടെക്‌നിക്കല്‍ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. എന്‍.സി.സി വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത് അന്‍പത് മാര്‍ക്ക് ലഭിക്കുന്ന കേഡറ്റുകളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ എന്‍.സി.സി ഓഫീസുകളില്‍ നിന്നും www.keralancc.org എന്ന സൈറ്റിലും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍