സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം

May 18, 2013 കേരളം

തിരുവനന്തപുരം: സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം മെയ് 21 മുതല്‍ 30 വരെ തൃശൂരില്‍ അക്കാദമി തിയേറ്ററില്‍ സംഘടിപ്പിക്കും. നാടകമത്സരത്തിന്റെ ഉദ്ഘാടനം മെയ് 21 ന് 5.30 ന് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനു മുഖ്യാതിഥി ആയിരിക്കും. അക്കാദമി സെക്രട്ടറി ഡോ. പി. കൃഷ്ണന്‍ നായര്‍, വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം, തൃശൂര്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 ന് നാടകം തുടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം