കൈത്തറിമേഖലയില്‍ സ്വയംതൊഴില്‍ പദ്ധതി

May 19, 2013 കേരളം

തിരുവനന്തപുരം: കൈത്തറിമേഖലയില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൈത്തറി ആന്റ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റ് അവസരമൊരുക്കുന്നു.  സഹകരണേതര മേഖലയിലെ കൈത്തറി സംരംഭകര്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്.  പദ്ധതി പ്രകാരം സ്ഥിരമൂലധന നിക്ഷേപത്തിന്റെ 40 ശതമാനവും (പരമാവധി 4,00,000 രൂപ) പ്രവര്‍ത്തനമൂലധനനിക്ഷേപത്തിന്റെ 30 ശതമാനവും (പരമാവധി 1,50,000 രൂപ) മാര്‍ജിന്‍ മണിഗ്രാന്റായി ലഭിക്കും.  ശേഷിക്കുന്ന ഭാഗം ബാങ്ക്‌വായ്പയായോ സംരംഭകന് സ്വന്തമായോ നിക്ഷേപിക്കാം.  പദ്ധതി തുകയുടെ 10 ശതമാനം സംരംഭകര്‍ മുടക്കണം.  കൈത്തറി മേഖലയില്‍ പരിജ്ഞാനമുളള എസ്.എസ്.എല്‍.സി. വരെ പഠിച്ചിട്ടുളളവര്‍ക്ക് അപേക്ഷിക്കാം.  നെയ്ത്ത് രംഗത്ത് 10 വര്‍ഷത്തെ പ്രവര്‍ത്തപരിചയമുളളവര്‍ക്കും കൈത്തറി ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവര്‍ക്കും ഐ.ഐ.എച്ച്.റ്റി. യുടെ രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും.  വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ കൈത്തറി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായോ ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം