ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ്

May 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദ്വിവത്സര ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേയ്ക്കുളള അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി.  പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10.  എസ്.എസ്.എല്‍.സി. യോ തത്തുല്യ പരീക്ഷയോ എഴുതിയ 15 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ ലഭിക്കുന്ന സെന്ററുകള്‍: ജി.ഐ.എഫ്.ഡി. വ്‌ളാങ്ങാമുറി (നെയ്യാറ്റിന്‍കര), കണ്ടള (തിരുവനന്തപുരം), പാറശാല, കാഞ്ഞിരംകുളം, വെഞ്ഞാറമൂട്, മഞ്ച (നെടുമങ്ങാട്), ചിറയിന്‍കീഴ്. ഫോണ്‍: 9495369223.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍