കനത്ത മഴ: എരുമേലി ശാസ്‌താക്ഷേത്രത്തില്‍ വെള്ളം കയറി

November 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന്‌ എരുമേലിയില്‍ വെള്ളപ്പൊക്കം. തുടര്‍ച്ചയായി പെയ്‌ത മഴയില്‍ എരുമേലി ശാസ്‌താ ക്ഷേത്രത്തില്‍ വെള്ളം കയറി. നൂറുക്കണക്കിന്‌ ഭക്തര്‍ എരുമേലിയില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
തുടര്‍ച്ചയായി പെയ്‌ത മഴയില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന്‌ എരുമേലി വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മുക്കട-ഇടമണ്‍ വഴി തിരിച്ചുവിട്ടു. പേട്ടതുള്ളലും നിര്‍ത്തിവെച്ചിട്ടുണ്‌ട്‌. എരുമേലി ടൗണിലെ കടകളെല്ലാം ഒഴിപ്പിച്ചിച്ചുണ്‌ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം