അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു തുടക്കമായി

May 19, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

Ananthapuri Hindu maha sammelan-2013തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി നഗറി(പുത്തരിക്കണ്ടം മൈതാനം)ല്‍ മെയ് 26 വരെ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം ആരംഭിച്ചു. ഇന്നു രാവിലെ 11ന് നടന്ന പ്രതിനിധി സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.അശോക് കുമാര്‍  അദ്ധ്യക്ഷത വഹിച്ചു. സി.കെ.കുഞ്ഞ് സംസാരിച്ചു. നാരായണറാവു സ്വാഗതവും ബിന്ദുകുമാര്‍ കൃതജ്ഞതയും പറഞ്ഞു.

മഹാത്മാ അയ്യങ്കാളിയുടെയും സാധുജനപരിപാലന സംഘത്തിന്‍റെയും പ്രവര്‍ത്തനവേദിയായിരുന്ന വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന ഈ അവസരത്തില്‍ മഹാത്മാ അയ്യങ്കാളി സ്മാരക ഹാള്‍ എന്ന് നാമകരണം ചെയ്തു ബോര്‍ഡ് സ്ഥാപിക്കണമെന്ന് പ്രതിനിധി സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിനുള്ള പ്രമേയം ഒ.രാജഗോപാല്‍ അവതരിപ്പിച്ചു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്‍റെ ധ്വജാരോഹണം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്‍റെ ധ്വജാരോഹണം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു.

വൈകുന്നേരം 5.30ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പ്രത്യേകം തയാറാക്കിയ ധ്വജസ്തംഭത്തില്‍ പരിഷത് പതാക ഉയര്‍ത്തി. തുടര്‍ന്നു സമ്മേളന വേദിയില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലന കര്‍മ്മം നിര്‍വഹിച്ചതോടെ സമ്മേളനത്തിന് തുടക്കമായി.

സമ്മേളനത്തില്‍ ദീപപ്രോജ്ജ്വലന കര്‍മ്മം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു.

സമ്മേളനത്തില്‍ ദീപപ്രോജ്ജ്വലന കര്‍മ്മം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു.

സമ്മേളനത്തില്‍ രഞ്ജിത് കാര്‍ത്തികേയന്‍ അദ്ധ്യക്ഷനായിരുന്നു. പി.അശോക് കുമാര്‍ ആമുഖപ്രസംഗം നടത്തി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ.സുബ്രഹ്മണ്യം സ്വാമി മുഖ്യപ്രഭാഷണം നടത്തി. പി.കെ.കൃഷ്ണദാസ്, കെ.രാജശേഖരന്‍ ,  പ്രൊഫ.സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം