ആര്‍. ബാലകൃഷ്ണപിള്ള സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

May 20, 2013 കേരളം

പെരുന്ന: മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുനസംഘടനയും സ്വീകരിക്കേണ്ട നിലപാടുകളുമായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പിള്ള ഇതേറ്റെടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ഇക്കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു. കേരള കോണ്‍ഗ്രസ്- ബിക്ക് ലഭിച്ച മന്ത്രിസ്ഥാനവും വകുപ്പുകളും പാര്‍ട്ടിയുടെ കൈകളില്‍ തന്നെ ഉണ്ടെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പിള്ളയുടെ പ്രതികരണം. ജനാധിപത്യ മര്യാദയനുസരിച്ചും ഐക്യമുന്നണി സംവിധാനം അനുസരിച്ചും അതാണ് ശരി. ഗണേഷിനെ മന്ത്രിസ്ഥാനത്ത് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും പിള്ള പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം