പര്‍വെസ് മുഷറഫിന് ജാമ്യം

May 20, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസിലാണ്  റാവല്‍പിണ്ടി കോടതി ജഡ്ജി ചൗധരി ഹബീബ് ഉവ റഹ്മാന്‍ മുഷറഫിന് ജാമ്യം അനുവദിച്ചത്.

കേസില്‍ മുഷറഫിനെതിരെ യാതൊരു തെളിവുമില്ലെന്ന് അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദര്‍ കോടതിയില്‍ വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ മുഷറഫ് രാജ്യം വിടുമെന്ന ന്യായം പറഞ്ഞാണ് പ്രോസിക്യൂട്ടര്‍ ചൗധരി അഷര്‍ മുഷറഫിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. 2007ല്‍ റാവല്‍പിണ്ടിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ ബേനസീര്‍ ഭൂട്ടോ ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം