കോട്ടയം ചാമ്പ്യന്മാര്‍

May 20, 2013 കായികം

കുറവിലങ്ങാട്: സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജേതാക്കളായി.ഫൈനലില്‍ കോഴിക്കോടിനെയാണ് കോട്ടയം തോല്‍പിച്ചത്.  സ്കോര്‍ 82-52.

പൂജാമോള്‍, ഐശ്വര്യ എന്നിവര്‍ കോട്ടയത്തിനുവേണ്ടി 15 പോയന്റ് വീതം നേടി. ക്യാപ്റ്റന്‍ മിന്നു13  പോയിന്‍റ് നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ മൂന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം