സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

May 20, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ശേഷി വികസനത്തിനായി ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും, പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സും ആരംഭിക്കുന്നു. ഒരു അദ്ധ്യയന വര്‍ഷത്തേക്കാണ് കോഴ്‌സ്, ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസ്. ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഫൗണ്ടേഷന്‍ കോഴ്‌സ് ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4.30 വരെയുമാണ്. ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെ ഫീസ് 3600 രൂപയും, ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഫീസ് 5400 രൂപയുമാണ്. ഇതിനു പുറമെ കോഴ്‌സ് ഫീസിന്റെ 12.36 ശതമാനം സര്‍വ്വീസ് ടാക്‌സും, കോഷന്‍ ഡിപ്പോസിറ്റായി 250 രൂപയും നല്‍കണം. വിലാസം: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 3. ഫോണ്‍: 0471 2313065, 2311654, ഇ-മെയില്‍ വിലാസം:cfce@eth.net sh_v: www.kscsa.org.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍