ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

May 21, 2013 പ്രധാന വാര്‍ത്തകള്‍

Supreme_Court14ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് നിര്‍ദേശിക്കുകയും ചെയ്തു. ഒത്തുകളിയെക്കുറിച്ച് പരിശോധിക്കാന്‍ ബിസിസിഐ നിയോഗിച്ച ഏകാംഗകമ്മീഷന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ വിലക്കണമെന്നായിരുന്നു സാമൂഹ്യപ്രവര്‍ത്തകനായ സുദര്‍ശ് അവാസ്തി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലെ ആവശ്യം. ഒത്തുകളി സംഭവം പ്രത്യേക അന്വേഷണ സംഘത്തെ ഉപയോഗിച്ച് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍