പപ്പു യാദവ് ജയില്‍മോചിതനായി

May 21, 2013 ദേശീയം

പാറ്റ്ന: സിപിഎം നേതാവായ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതി വിട്ടയച്ച ആര്‍ജെഡി എംപി പപ്പു യാദവ് ജയില്‍ മോചിതനായി. വെള്ളിയാഴ്ചയാണ് പാറ്റ്ന ഹൈക്കോടതി പപ്പു യാദവിനെ വെറുതെ വിട്ടത്. അതീവ സുരക്ഷയുളള ബീയൂര്‍ ജയിലില്‍ നിന്ന് രാവിലെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹം പുറത്തിറങ്ങിയത്. പപ്പു യാദവിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് അനുയായികള്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. പപ്പു യാദവിന്റെ ഭാര്യയും മുന്‍ എംപിയുമായ രഞ്ജിത രഞ്ജന്റെ നേതൃത്വത്തിലായിരുന്നു അനുയായികള്‍ എത്തിയത്. മുദ്രാവാക്യം വിളികളോടെ നേതാവിനെ സ്വീകരിച്ച ഇവര്‍ സന്തോഷം പങ്കുവെച്ച് മധുരവിതരണം നടത്തുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം