മണിക്കെതിരെ കേസെടുത്ത വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ടി.പി.സെന്‍കുമാര്‍

May 21, 2013 കേരളം

T.P.SENKUMARകൊല്ലം: വനപാലകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടന്‍ കലാഭവന്‍ മണിക്കെതിരെ കേസെടുത്ത വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ഇന്റലിജന്‍സ്   എഡിജിപി ടി.പി.സെന്‍കുമാര്‍.   കലാഭവന്‍ മണി ചെയ്തതു തെറ്റോ ശരിയോ എന്ന വിഷയത്തിലേക്കു താന്‍ കടക്കുന്നില്ല. പോലീസ് ഈ വിഷയത്തില്‍ ആത്മപരിശോധന നടത്തണം. എന്നാല്‍ മണിക്കു പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നു സെന്‍കുമാര്‍ പറഞ്ഞു.

മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ, ദിലീപോ ആയിരുന്നെങ്കില്‍   വനപാലകരുടെ സമീപനം വ്യത്യസ്തമാകുമായിരുന്നു. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടി തേക്കാനുമുള്ള സമീപനം   ഇന്നും മാറിയിട്ടില്ലെന്നും കൊല്ലത്തു കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം