സര്‍ക്കാര്‍ സ്പെഷലൈസ്ഡ് സേവങ്ങള്‍ ജങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം: മന്ത്രി ആര്യാടന്‍ മുഹമ്മദ്

May 21, 2013 കേരളം

ആലപ്പുഴ: സര്‍ക്കാര്‍ ഓരോ മേഖലയിലും സ്പെഷലൈസ്ഡ് സേവനങ്ങള്‍ ഏര്‍പ്പെടുത്തിവരുകയാണെന്നും ജനങ്ങള്‍ ഇവ ഫലപ്രദമായി ഉപയോഗിക്കണമെന്നും ഊര്‍ജ-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ്ഹൌസില്‍ ജലഗതാഗതവകുപ്പിന്റെ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടവും യാത്രാ ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയുടെ സര്‍ട്ടിഫിക്കറ്റ് കൈമാറലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.എ. രാജപ്പന്‍, ട്രാഫിക് സൂപ്രണ്ട് സേവ്യര്‍ ജോസഫ്, സ്റ്റേഷന്‍ മാസ്റ്റര്‍ ജമാല്‍ പള്ളാത്തുരുത്തി എന്നിവര്‍ പങ്കെടുത്തു. വകുപ്പിന്റെ പൌരാവകാശരേഖ, സേവാവകാശ നിയമം, ബോട്ട് സര്‍വീസുകള്‍, ടിക്കറ്റ് നിരക്കുകള്‍, യാത്രാ റൂട്ടിന്റെ ദൃശ്യങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം