വിന്ദു ധാരാസിങ് അറസ്റ്റില്‍

May 21, 2013 ദേശീയം

മുംബൈ: ബോളിവുഡ് നടന്‍ വിന്ദു ധാരാസിങ് അറസ്റ്റില്‍. ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്  മുംബൈ പോലീസാണ് വിന്ദുവിനെ അറസ്റ്റ് ചെയ്തത്.  പ്രശസ്ത  ഗുസ്തിക്കാരനും ബോളിവുഡ് നടനും രാജ്യസഭാംഗവുമായിരുന്ന ധാരാസിങിന്റെ മകനാണ് വിന്ദു.

വാതുവെപ്പുകേസില്‍ അറസ്റ്റിലായ രമേശ് വ്യാസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളെത്തുടര്‍ന്നാണ് വിന്ദുവിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മുംബൈയിലെ വസതിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം