കംബോഡിയയില്‍ തിരക്കില്‍പ്പെട്ട് 345 പേര്‍ മരിച്ചു

November 23, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

നോംപെന്‍: കംബോഡിയയില്‍ ജലോത്സവത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് 345 ലധികം പേര്‍ മരിച്ചു. ടോണ്‍ സാപ് നദിക്ക് കുറുകെയുള്ള പാലത്തില്‍ തടിച്ചുകൂടിയവരാണ് തിങ്കളാഴ്ച അര്‍ധരാത്രി ദുരന്തത്തിനിരയായത്.
ജലോത്സവം കാണാനെത്തിയ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതോടെ പരിഭ്രാന്തരായ ജനക്കൂട്ടം ടോണ്‍ സാപ് പാലത്തിലേയ്ക്ക് കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി ഹുന്‍സെന്‍ അറിയിച്ചു. അട്ടമറി സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
എല്ലാവര്‍ഷവും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജലോത്സവത്തിലെ പ്രധാന ഇനമായ വള്ളംകളിയും അതിനുശേഷമുള്ള സംഗീത നിശയും കാണാന്‍ ലക്ഷക്കണക്കണിന് പേരാണ് തടിച്ചുകൂടാറുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  ഖൈമര്‍ റൂജ് കൂട്ടകൊലയ്ക്കുശേഷം കഴിഞ്ഞ 31 വര്‍ഷത്തിനിടെ കംബോഡിയയിലുണ്ടായ ഏറ്റവും വലിയദുരന്തമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍