അനന്തപുരിയില്‍ രാഷ്ട്രരക്ഷാദിനം ആചരിച്ചു

May 21, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാഷ്ട്രരക്ഷാദിനമായി ആചരിച്ചു. സമ്മേളനനഗരിയായ ‘ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി നഗറി’ല്‍ രാവിലെ 11ന് നടന്ന വിചാരണ യജ്ഞത്തില്‍ ‘ഭാരതം നേരിടുന്ന ഭീകരവാദ വെല്ലുവിളികള്‍’ എന്ന വിഷയത്തെ അധികരിച്ച് ജി.കെ.സുരേഷ് ബാബു, അഡ്വ.ആര്‍ .രാജേന്ദ്രന്‍ , അഡ്വ.ജെ.ആര്‍ പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേണല്‍ ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഓമനക്കുട്ടന്‍ സ്വാഗതവും പ്രതാപചന്ദ്രക്കുറുപ്പ് നന്ദിയും പറഞ്ഞു.

സദസ്സിനെ ഭക്തിയുടെ ലഹരിയിലാറാടിച്ചുകൊണ്ട് വൈകുന്നേരം പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിച്ച ‘മാനസജപലഹരി’ ശ്രദ്ധേയമായി.

രാഷ്ട്രരക്ഷാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

രാഷ്ട്രരക്ഷാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈകുന്നേരം 6ന് രാഷ്ട്രരക്ഷാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈന്ദവജനതയുടെ സഹിഷ്ണുതാമനോഭാവമാണ് ഇതരമതങ്ങള്‍ക്ക് ഭാരതത്തില്‍ സ്ഥാനമുണ്ടാക്കിയത്. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ഡോ.പ്രഭാകരന്‍ പാലേരി, മുന്‍ കേസരി പത്രാധിപര്‍ ആര്‍ . സഞ്ജയന്‍ , പ്രൊഫ.എം.എസ്.രമേശ് എന്നിവര്‍ സംസാരിച്ചു. എം.ഗോപാല്‍ സ്വാഗതവും വി.ജി.ഷാജു നന്ദിയും പറഞ്ഞു.

സമ്മേളനത്തില്‍ ഗാന്ധിയനും മുതിര്‍ന്ന രാഷ്ട്രീയചിന്തകനുമായ അയ്യപ്പന്‍പിള്ളയെ ആദരിച്ചു. ലയണ്‍ ക്ലബ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ എന്റോര്‍സിയായി തെരഞ്ഞെടുക്കപ്പെട്ട പി.ആര്‍ .എസ് ഗ്രൂപ്പ് ഡയറക്ടറായ മുരുകനെയും അഖിലേന്ത്യാ ഐ.പി.എസ് റാങ്ക് ജേതാവായ വിഷ്ണുവാര്യരെയും സമ്മേളനത്തില്‍ ആദരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം