ജയകൃഷ്ണന്‍ വധം സിബിഐ അന്വേഷിക്കണം: വി.മുരളീധരന്‍

May 22, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

v-muraleedharanകോഴിക്കോട്: കെ.ടി.ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണം സിബിഐക്കു വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏല്പ്പിച്ചത്. എന്നാല്‍ യഥാര്‍ഥ പ്രതികളെ കണ്ടത്താന്‍ വേണ്ട ശ്രമം തുടക്കംമുതലേ ഉണ്ടായിരുന്നില്ലെന്നും മുരളീധരന്‍ ആരോപിച്ചു. പുനരന്വേഷണത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിന്‍മാറിയതോടെ കേസ് സംബന്ധിച്ച ദുരൂഹ തുടരുകയാണ്. കേസില്‍ സിപിഎമ്മിനെ ചില പ്രത്യേക അവസരങ്ങളില്‍ കോണ്‍ഗ്രസും തിരിച്ചും സഹായിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രതികളേയും ഗൂഢാലോചനയും പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ബിജെപി ആദ്യമേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടു മുഖം തിരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്നു മുരളീധരന്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം