മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരത്തിന് അര്‍ഹനായി

May 22, 2013 കേരളം

Ummen-Chandi-CM-copy1തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരത്തിന് അര്‍ഹനായി. പബ്ളിക്ക് സര്‍വീസിന് ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന പുരസ്കാരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാണ് പുരസ്കാരം. ലോകരാജ്യങ്ങളെ അഞ്ച് മേഖലകളായി തിരിച്ചായിരുന്നു അവാര്‍ഡ് നല്‍കിയത്. ഏഷ്യ പസഫിക്ക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി മുന്നിലെത്തിയത്. ജൂണ്‍ 27ന് ബഹറിനില്‍ നടക്കുന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പുരസ്കാരം സമ്മാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം