ഷീല ദീക്ഷിത് പൊതുമുതല്‍ ദുരുപയോഗം ചെയ്തെന്ന് ലോകായുക്ത

May 23, 2013 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ഡല്‍ഹി ലോകായുക്ത രംഗത്ത്. 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഷീല ദീക്ഷിത് തന്റെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ക്കുവേണ്ടി പൊതുമുതല്‍ ദുരുപയോഗം ചെയ്തെന്ന് ഡല്‍ഹി ലോകായുക്ത മന്‍മോഹന്‍ സരിന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച 11 കോടി രൂപ തിരികെ നല്കാന്‍ ദീക്ഷിതിനോട് ആവശ്യപ്പെടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ചിട്ടുണ്ട്. ബിജെപി ഡല്‍ഹി നേതൃത്വം നല്കിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം