എന്‍ഡോസള്‍ഫാന്‍: അവശതയുള്ളവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം

May 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പൂര്‍ണമായും കിടപ്പിലായവരോ ബുദ്ധിമാന്ദ്യം സംഭവിച്ചവരോ ആയിട്ടുള്ളവരെ പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസ്ഥകള്‍ക്കു വിധേയമായി, എഴുനൂറു രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം നല്‍കും.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പൂര്‍ണമായും കിടപ്പിലായവരോ ബുദ്ധിമാന്ദ്യം സംഭവിച്ചവരോ ആയിട്ടുള്ളവരെ പരിചരിക്കുന്നവരെ കെയര്‍ ഗിവര്‍ എന്ന നിലയില്‍ ഗുണഭോക്താക്കളായി കണക്കാക്കും. വരുമാന പരിധി ബാധകമല്ല. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അംഗീകരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പരിചരിക്കുന്നവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. പ്രതിമാസം എഴുനൂറ് രൂപയാണ് ധനസഹായം. സാമൂഹ്യനീതി വകുപ്പിനുവേണ്ടി കേരള സാമൂഹ്യ സുരക്ഷാമിഷന്‍ വഴി പദ്ധതി നടപ്പിലാക്കും. അര്‍ഹതയുള്ള വ്യക്തി (കെയര്‍ ഗിവര്‍) നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്ക് സമര്‍പ്പിക്കണം. പരിചരണം ലഭിക്കുന്ന വ്യക്തി ഉത്തരവില്‍പ്പറയുന്ന പ്രകാരമുള്ള ഏതെങ്കിലും അവശത അനുഭവിക്കുന്ന ആളാണെന്ന് ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ആണെന്നുള്ള സ്‌നേഹസാന്ത്വനം പദ്ധതി പ്രകാരമുള്ള കാര്‍ഡിന്റെ ശരിപ്പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍