ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടും: സ്പീക്കര്‍

May 24, 2013 കേരളം

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇത് മലയാള ഭാഷയുടെ വളര്‍ച്ചക്ക് വേഗത കൂട്ടുമെന്ന് പ്രത്യാശിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു.

ക്ലാസിക് പദവി ലഭിക്കുമ്പോള്‍ നാം നമ്മുടെ ഭാഷയെ കൂടുതല്‍ സ്‌നേഹിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. മലയാളത്തോട് അകന്നു നില്‍ക്കുന്ന മലയാളിയെ ഭാഷയിലേക്ക് തിരികെ കൊണ്ടുവരാനും, അതുവഴി ഭാഷ നിലനിര്‍ത്താനും ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന് സ്പീക്കര്‍ പ്രത്യാശിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിലഭിക്കാന്‍ യത്‌നിച്ച സര്‍ക്കാരിനേയും മറ്റ് ബന്ധപ്പെട്ട എല്ലാവരേയും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം