സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

May 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ്. കോച്ചിങ് സെന്ററില്‍, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. 2014 സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജൂണ്‍ 17-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി അഞ്ചു മാസമാണ്.

അപേക്ഷാ പോറം മെയ് 27 മുതല്‍ ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കും. 20 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ തപാലില്‍ ലഭിക്കണമെന്നുളളവര്‍ 20 രൂപ മണിയോര്‍ഡറായി അഞ്ച് രൂപ തപാല്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം, പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ്, ഐ.എ.എസ്. കോച്ചിങ് സെന്റര്‍, യൂണിവേഴ്‌സിറ്റി കോളേജ്, പാളയം, തിരുവനന്തപുരം – 695 034 വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 200 രൂപ പ്രവേശന പരീക്ഷ ഫീസ് അടക്കം ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ തപാലില്‍ അയയ്ക്കുകയോ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി. പ്രവേശന പരീക്ഷ ജൂണ്‍ ഏഴിന് നടത്തും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും യൂണിവേഴ്‌സിറ്റി കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍