തൃശൂര്‍ പൂരം : പി.ആര്‍.ഡി. പവലിയന് ഒന്നാം സമ്മാനം

May 25, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍:  പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്‍പതാമത് കാര്‍ഷിക-വ്യാവസായിക- വിദ്യാഭ്യാസ-സാംസ്‌കാരിക പ്രദര്‍ശനത്തില്‍ സെമി മേജര്‍ പവലിയന്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ വികസന-സാംസ്‌കാരിക ചിത്രപ്രദര്‍ശനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. വിഷന്‍ 2030 എന്ന കാഴ്ചപ്പാടോടെയാണ് പ്രദര്‍ശന നഗരിയില്‍ പവലിയന്‍ ഒരുക്കിയിരുന്നത്. മേയര്‍ ഐ.പി. പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ.യില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. അലിക്കുഞ്ഞ് ഫലകവും സ്വര്‍ണ്ണമെഡലും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍