പ്രതിരോധ ഔഷധക്കിറ്റ് വിതരണം

May 25, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധ ഔഷധക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം മെയ് 29 ന് രാവിലെ 11.30 ന് തിരുവനന്തപുരത്ത് എം.ജി. റോഡിലുള്ള ആരോഗ്യഭവന്‍ അങ്കണത്തില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഔഷധി ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, മാനേജിങ് ഡയറക്ടര്‍ ആര്‍.ആര്‍. ശുക്ല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുന്ദരന്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റ്റി. ശിവദാസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.എന്‍. ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസം സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധക്കിറ്റ് വിതരണവും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍