മുംബൈ ഭീകരാക്രമണം: പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റി

May 25, 2013 പ്രധാന വാര്‍ത്തകള്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കസ്റഡിയിലെടുത്ത പ്രതികളുടെ വിചാരണ ജൂണ്‍ ഒന്നിലേക്ക് മാറ്റി. കേസ് കൈകാര്യം ചെയ്തിരുന്ന മുഖ്യപ്രോസിക്യൂട്ടര്‍ ചൌധരി സുള്‍ഫിക്കര്‍ അലിയെ തീവ്രവാദികള്‍ ഈ മാസം ആദ്യം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. സുള്‍ഫിക്കര്‍ അലിയുടെ പകരക്കാരനെ സര്‍ക്കാര്‍ ഇതുവരെ നിയോഗിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിച്ച റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി കേസ് ഒരാഴ്ചത്തേക്കു കൂടി മാറ്റിയത്. ശനിയാഴ്ച കേസ് പരിഗണിച്ചെങ്കിലും മറ്റ് നടപടികളിക്കൊന്നും കടക്കാതെ കേസ് നീട്ടിവെയ്ക്കുകയായിരുന്നു. കേസ് ഇസ്ലാമാബാദിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുള്‍ഫിക്കര്‍ അലി നല്‍കിയിരുന്ന അപേക്ഷയിലും കോടതി തീരുമാനമെടുത്തില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍