ഗായകന്‍ സൗന്ദര്‍രാജന്‍ അന്തരിച്ചു

May 25, 2013 ദേശീയം

soundara rajanചെന്നൈ: തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ ടി. എം. സൗന്ദര്‍രാജന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ശനിയഴ്ച വൈകുന്നേരം 5.30 നായിരുന്നു അന്ത്യം. 91 വയസായിരുന്നു. ആറു പതിറ്റാണ്ടായി തമിഴ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. 2003 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയിട്ടുണ്ട്. 1922 ല്‍ മധുരയില്‍ ജനിച്ച സൗന്ദര്‍രാജന്‍ 1946 ലാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ടി. എം. എസ് എന്നചുരുക്കപ്പരില്‍ അറിയിപ്പെട്ടിരുന്ന സൌന്ദര്‍രാജന്‍, എംജിആര്‍, എന്‍.ടി. ആര്‍, ശിവാജിഗണേശന്‍, ജമിനി ഗണേശന്‍, രാജ്കുമാര്‍ തുടങ്ങി പ്രമുഖ നടന്‍മാര്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം