ഛത്തിസ്ഗഡ് ആക്രമണം: കേസ് എന്‍ഐഎയെ ഏല്പിക്കും

May 27, 2013 പ്രധാന വാര്‍ത്തകള്‍

റായ്പൂര്‍: ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത നേതാക്കന്മാരടക്കം 27 പേരെ മാവോയിസ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് എന്‍ഐഎയെ ഏല്പിക്കാന്‍ തീരുമാനം. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ ഇക്കാര്യം ആലോചിച്ചിരുന്നു. കേസ് ദേശീയ അന്വേഷണസംഘത്തെ ഏല്പിക്കാന്‍ ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് സമ്മതം അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഷിന്‍ഡെ അറിയിച്ചു. സംഭവം ഗൌരവമായി കാണുമെന്നും മാവോയിസ്റ് ആക്രമണങ്ങളെ നേരിടാന്‍ സംസ്ഥാനസര്‍ക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് ഗുര്‍ഗാവോണ്‍ ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശുക്ളയുടെ നില അതീലഗുരുതരമായി തുടരുന്നു. അദ്ദേഹത്തിനെ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍