ഗണേഷിനെ മന്ത്രിയാക്കണം; ബാലകൃഷ്ണപിള്ള കത്ത് നല്‍കി

May 27, 2013 കേരളം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ക്ളിഫ് ഹൌസിലാണ് കൂടിക്കാഴ്ച നടന്നത്. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനാണ് പിള്ള എത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗണേഷിനെ മന്ത്രിയാക്കാതിരിക്കാനുള്ള പ്രതികൂല സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല. നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തയാറാണെന്ന് ഗണേഷ് കുമാര്‍ അറിയിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാന്‍ പിള്ള തീരുമാനിച്ചത്്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി ഓഫീസില്‍ നേരിട്ടെത്തിയാണ് ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തിയത്. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ വിവാദമായതോടെയാണ് ഏപ്രില്‍ ഒന്നിന് ഗണേഷ് കുമാര്‍ രാജിവച്ചത്. തങ്ങള്‍ക്ക് ഈ മന്ത്രിസഭയില്‍ ഇനി മന്ത്രിയെ വേണ്െടന്ന് പിള്ള മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഗണേഷുമായുള്ള മഞ്ഞുരുകിയതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം