തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചു

May 29, 2013 കേരളം

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവെച്ചു.  ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചല്ല രാജിയെന്നും ഭൂരിപക്ഷഐക്യം ഊട്ടി ഉറപ്പിക്കാനാണ് രാജിയെന്നും  തുഷാര്‍ പ്രതികരിച്ചു.  രാജിക്കത്ത് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയച്ചിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്‍റ് ചെന്നിത്തലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആലപ്പുഴ ഡി.സി.സി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.  എന്നാല്‍ ഡിസിസി നടപടിക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് എസ്എന്‍ഡിപി വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം