നിയമസഭയില്‍ 125 വൃക്ഷത്തൈകള്‍

May 29, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാവളപ്പില്‍ 125 വ്യക്ഷത്തൈകള്‍ ജൂണ്‍ 5 ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടുന്നു. നിയമസഭാജീവനക്കാരുടെ നേതൃത്വത്തില്‍ ഈ വൃക്ഷത്തൈകള്‍ പരിപാലിക്കും.വൃക്ഷതൈകളുടെ കൂട്ടത്തില്‍ കാട്ടുമരങ്ങളും ഔഷധസസ്യങ്ങളും നാടന്‍ മരങ്ങളും ഉള്‍പ്പെടുന്നു. അപൂര്‍വ്വങ്ങളായ വൃക്ഷത്തൈകളും തിരഞ്ഞെടുത്തിട്ടുണ്ട്. നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിത്യസ്മാരകമായി ഈ വൃക്ഷങ്ങള്‍ വളര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍