ടിക്കറ്റ് നിരക്കുകള്‍ പരിഷ്‌കരിച്ചു

May 30, 2013 കേരളം

തിരുവനന്തപുരം: പുരാവസ്തു വകുപ്പിനും മ്യൂസിയം മൃഗശാല വകുപ്പിനും കീഴിലുള്ള പത്മനാഭപുരം കൊട്ടാരം, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം, കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, തൃശൂര്‍ കൊല്ലങ്കോട് മ്യൂറല്‍ ആര്‍ട്ട് സെന്റര്‍, മാനന്തവാടി പഴശ്ശികുടീരം പ്രോജക്ട് മ്യൂസിയം, ശ്രീചിത്രാ ആര്‍ട്ട് ഗാലറി, നേപ്പിയര്‍ മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, കോഴിക്കോട് ആര്‍ട്ട് ഗാലറി ആന്റ് കൃഷ്ണമേനോന്‍ മ്യൂസിയം, തിരുവനന്തപുരം, തൃശൂര്‍ മൃഗശാല എന്നിവിടങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ പരിഷ്‌കരിച്ച് ഉത്തരവായി. വീഡിയോ, ഫീച്ചര്‍ ഫിലിം, ടെലിഫിലിം ചിത്രീകരണത്തിനുള്ള നിരക്കുകളും, പാര്‍ക്കിങ് നിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക്www.prd.kerala.gov.in സന്ദര്‍ശിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം