സ്വാശ്രയ കോളേജുകളിലെ ഫീസ്ഘടന പരിഷ്‌കരിച്ചു

May 30, 2013 കേരളം

തിരുവനന്തപുരം: സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളുടെ ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ്ഘടന പരിഷ്‌കരിച്ചു.

കോഴ്‌സുകള്‍, പുതുക്കിയ സെമസ്റ്റര്‍ ഫീസ് നിരക്ക് ക്രമത്തില്‍ ചുവടെ. ബി.കോം, ബി.ബി.എ., ബി.എ. ബി.എസ്.ഡബ്ല്യു-9,000 രൂപ, ബി.എസ്.സി. ഗണിതം ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, സുവോളജി, ഹോംസയന്‍സ്, ജിയോളജി, മനഃശാസ്ത്രം, ഭൂമിശാസ്ത്രം, ട്രാവല്‍ ആന്റ് ടൂറിസം, ഫങ്ഷണല്‍ ഭാഷകള്‍, ബി.കോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-11,250 രൂപ, ബി.സി.എ., ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി., ഹെല്‍ത്ത് സയന്‍സ്, അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്റ് സയന്‍സ്/ബി.എം.എം.സി., ബി.എ.മാസ് കമ്മ്യൂണിക്കേഷന്‍-18,750 രൂപ, ബി.എസ്.സി. മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ഫാഷന്‍/ഫുഡ് ടെക്‌നോളജി, ഇന്റീരിയര്‍ ഡെക്കൊറേഷന്‍-19,500 രൂപ, എം.എ., എം.കോം, എം.എസ്.ഡബ്ല്യു, എം.റ്റി.എ., എം.സി.എ, എം.എസ്.സി. ഗണിതം-18,750 രൂപ, എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, എം.എസ്.സി. ഐ.ടി., രസതന്ത്രം, ഭൗതികശാസ്ത്രം, സുവോളജി, ബോട്ടണി, സൈക്കോളജി, ഹോംസയന്‍സ്, ജ്യോഗ്രഫി, ജിയോളജി, ആക്ച്യൂറിയല്‍ സയന്‍സ്, എം.എല്‍.ഐ.സി-22,500 രൂപ, എം.എസ്.സി. മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്-42,000 രൂപ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം