ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ്

May 31, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

Dengue-ALERTതിരുവനന്തപുരം: ഡെങ്കിപ്പനി പരത്തുന്ന  വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ്. അതിനിടെ  സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. രോഗം ബാധിച്ച് ഏഴ് പേര്‍ മരിച്ചു.

ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കി ബാധിതര്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എറണാകുളം എന്നിങ്ങനെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളെല്ലാം തന്നെ പനി ഭീതിയിലാണ്.

പ്രധാനമായും 4 തരം   വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍  വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ദ പരിശീലനം നല്‍കാനും ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം