ലോഡ് ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി

May 31, 2013 കേരളം

തിരുവനന്തപുരം: ലോഡ് ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുതി നിയന്ത്രണമാണു ജൂണ്‍ 15 വരെ നീട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. ഈ കാലയളവിനു മുന്‍പ് കാര്യമായ മഴ ലഭിച്ചാല്‍ ലോഡ്ഷെഡിംഗ് പിന്‍വലിക്കും.

ലോഡ ്ഷെഡിംഗ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ വൈദ്യുതി നിയന്ത്രണം ജൂണ്‍ 30 വരെ നീട്ടണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, ജൂണ്‍ ആദ്യവാരം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതുകൂടി പരിഗണിച്ചാണു ജൂണ്‍ 15 വരെ മതിയെന്നു റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം