ജലവിമാനം പരിശീലന പറക്കലിന് ഇന്ന് ആലപ്പുഴയില്‍

June 1, 2013 കേരളം

കൊച്ചി: കേരളത്തില്‍ കായല്‍ വിനോദസഞ്ചാര മേഖലയ്ക്കു വ്യത്യസ്ത അനുഭവമേകാന്‍ എത്തിയ സെസ്ന 206 എച്ച് ജലവിമാനം ഇന്നു രാവിലെ ആലപ്പുഴ പുന്നമടകായലില്‍ പരിശീലന പറക്കല്‍ നടത്തും. കാലാവസ്ഥ അനുകൂലമായാല്‍ രാവിലെ ഒമ്പതിനു കൊച്ചി വിമാനത്താവളത്തില്‍നിന്നു കൈരളി ഏവിയേഷന്റെ സീപ്ളെയിന്‍ ആലപ്പുഴയ്ക്കു പറക്കും. പരിശീലന പറക്കലിനുശേഷം ഉച്ചയോടെ വിമാനം തിരിച്ചു കൊച്ചിയിലെത്തി ക്കും. പിന്നീടു വൈകുന്നേരം കൊല്ലത്തേക്കു പറക്കും.

അഷ്ടമുടി കായലിലാണു വിമാനം ഇറക്കുന്നത്. നാളെ ഉച്ചയ്ക്ക് അഷ്ടമുടി കായലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സീപ്ളെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. പുന്നമട കായലിലും അഷ്ടമുടി കായലിലും ഇന്നലെ പരിശീലന പറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഇന്നും കാലാവസ്ഥ മോശമാണെങ്കില്‍ പരിശീലന പറക്കലുണ്ടാകില്ല. കൊച്ചി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് ഹാങ്ങറിലാണു വിമാനം ഇപ്പോഴുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം