എന്‍ .ആര്‍ . നാരായണമൂര്‍ത്തി വീണ്ടും ഇന്‍ഫോസിന്റെ നേതൃസ്ഥാനത്തേക്ക്

June 1, 2013 മറ്റുവാര്‍ത്തകള്‍

NarayanaMurthy2ബാംഗളൂര്‍: എന്‍ .ആര്‍ . നാരായണമൂര്‍ത്തി വീണ്ടും ഇന്‍ഫോസിന്റെ നേതൃസ്ഥാനത്തെത്തി. 2011ല്‍ വിരമിച്ച ശേഷം  ഇപ്പോള്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായാണ് അദ്ദേഹം സ്ഥാനമേറ്റത്. ചെയര്‍മാന്‍ സ്ഥാനത്തു ചുമതലകള്‍ നിര്‍വഹിക്കാന്‍ മകന്‍ രോഹന്‍ മൂര്‍ത്തി അദ്ദേഹത്തെ സഹായിക്കും. ആദ്യമായാണ് രോഹന്‍ മൂര്‍ത്തി ഇന്‍ഫോസില്‍ നിര്‍ണായക ചുമതല വഹിക്കുന്നത്. ചുമതലകള്‍ നിര്‍വഹിക്കാന്‍ സ്വന്തമായി ടീമിനെ സജ്ജമാക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കമ്പനിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന് ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഐടി രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുനിന്നിരുന്ന കമ്പനി തകര്‍ച്ച നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് നാരായണ മൂര്‍ത്തിയുടെ പുനഃപ്രവേശനം. ടിസിഎസ്, കോഗ്നിസന്റ്, എച്ച്സിഎല്‍ തുടങ്ങിയ കമ്പനികളുടെ താഴേക്ക് ഇന്‍ഫോസിസിന്റെ വരുമാനം കുറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍