ലോക പുകയിലവിരുദ്ധദിനമാചരിച്ചു

June 1, 2013 കേരളം

തിരുവനന്തപുരം: ലോകപുകയിലവിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക നിര്‍വഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി കരകുളം കോഓപ്പറേറ്റീവ് നഴ്‌സിങ് കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്ക്കരണ റാലി നടത്തി.  തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. അഞ്ജു കണ്‍മണി പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു.  ചടങ്ങില്‍ അഡീ. ഡി.എം.ഒ. ഡോ. എസ്.വി. സതീഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. ഉണ്ണികൃഷ്ണന്‍, ടെക്‌നിക്കല്‍ അസി. പി.കെ. രാജു, നേഴ്‌സിങ് കോളേജ് അസി. പ്രൊഫ. ലിസ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  പേരൂര്‍ക്കട മാതൃകാശുപത്രി സൂപ്രണ്ട് ഡോ. സുഹിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഡി. ശശി, പ്രബിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം