പാചകവാതക സബ്‌സിഡി: ബാങ്ക് വഴി നടപ്പാക്കുന്ന പദ്ധതിക്കു തുടക്കമായി

June 1, 2013 കേരളം

lpg-gas-cylinderപത്തനംതിട്ട: പാചകവാതക സബ്‌സിഡി, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. രാജ്യത്തെ പതിനെട്ടു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി, കേരളത്തില്‍ പത്തനംതിട്ടയിലും വയനാട്ടിലുമാണ് ആദ്യം നടപ്പാക്കുന്നത്.

പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു സബ്‌സിഡി തുക മുന്‍കൂറായി എത്തും. സിലിണ്ടര്‍ നല്‍കുമ്പോള്‍ മുഴുവന്‍ തുകയും ഉപഭോക്താവ് അടയ്ക്കണം. സബ്‌സിഡി മുന്‍ക്കൂറായി ലഭിക്കുന്നതു കൊണ്ടുതന്നെ പദ്ധതി വന്‍വിജയമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലും വയനാട്ടിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

പത്തനംതിട്ടയില്‍ വിവിധ എണ്ണകമ്പനികളുടെ പതിനെട്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സുണ്ട്. ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ഇവരാണ് ശേഖരിക്കുന്നത്. എണ്‍പതു ശതമാനത്തിലധികം പേരുടെ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ആധാര്‍ കാര്‍ഡ് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും നല്‍കി പരസ്പരം ബന്ധിപ്പിച്ചില്ലെങ്കില്‍ പാചകവാതക സബ്‌സിഡി കിട്ടാതെ വരും. എന്നാല്‍ , നടപടികള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ജില്ലയിലെ മുപ്പതു ശതമാനം എല്‍പിജി ഉപഭോക്താക്കളെ മാത്രമാണ് പദ്ധതിയില്‍ ചേര്‍ത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം