ത്രി ഡി ആനിമേഷന്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

June 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ത്രി ഡി ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട് എന്ന പരിശീലന പരിപാടിയിലേയ്ക്ക് സൈബര്‍ശ്രീ അപേക്ഷ ക്ഷണിച്ചു.  ആറ് മാസമാണ് കാലാവധി.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം.  ബി.എഫ്.എ. പാസായവര്‍ക്ക് മുന്‍ഗണ നല്‍കും.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4,000 രൂപ പ്രതിമാസം സ്റ്റൈപന്റായി ലഭിക്കും.  അപേക്ഷാഫോറവും വിശദവിവരങ്ങളുംwww.cybersri.org, www.cdit.org  എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  സ്വന്തം മേല്‍വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറം തപാലില്‍ ലഭിക്കും.  നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 10 ന് മുന്‍പായി സൈബര്‍ശ്രീ, സി – ഡിറ്റ്, ടി.സി. 26/847, പ്രകാശ്, വി.ആര്‍.എ. – ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്, പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.  ഫോണ്‍: 2323949.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍