വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ ഉപന്യാസരചനാ മത്സരം

June 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.  അംഗീകൃത സ്‌കൂളുകളിലെ ഒന്‍പതു മുതല്‍ 12-ാം ക്ലാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കും അംഗീകാരമുളള കോളേജ് /സര്‍വ്വകലാശാല/മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉപന്യാസങ്ങള്‍ അയയ്ക്കാം.   ‘ഡോ. അംബേദ്കര്‍- എ സോഷ്യല്‍ റിഫോര്‍മര്‍’ (2000 വാക്കുകള്‍) എന്നതാണ് സ്‌കൂള്‍ തലത്തിലെ വിഷയം.  ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 15,000, 15,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും.  കോളേജ് വിഭാഗത്തിനുളള വിഷയം ‘ഡോ. അംബേദ്കര്‍ ആന്റ് വിമന്‍ എംപവര്‍മെന്റ്’ (3500 വാക്കുകള്‍) എന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും.   എന്‍ട്രി ഫോമിനും വിശദവിവരങ്ങള്‍ക്കും www.ambedkarfoundation.nic.in സന്ദര്‍ശിക്കുക.  ഉപന്യാസങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍