വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിക്കെതിരെ അന്വേഷണം

June 2, 2013 കേരളം

തിരുവനന്തപുരം: കടകംപളളി വില്ലേജിലെ 18 സര്‍വ്വേ നമ്പരുകളില്‍പ്പെട്ട കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ചുതട്ടിയെടുത്തെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കരം അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ് വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍.  പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് പരിഹാരമായി വിദഗ്ദ്ധ അനേ്വഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര പരിപാടിയായ സുതാര്യകേരളത്തില്‍ വന്ന ഈ പരാതിയില്‍ ജില്ലാ കളക്ടര്‍ വിശദീകരണം നല്‍കി.  കഴിഞ്ഞ വര്‍ഷം വരെ കരം അടച്ച ഉടമസ്ഥര്‍ക്ക് എന്തുകൊണ്ട് ഇത്തവണ കരം അടയ്ക്കാനുളള അനുമതി നല്‍കിയില്ലായെന്നതിന് വ്യക്തമായ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  ഭൂമി മറ്റാരുടേയും പേരില്‍ ആയിട്ടില്ലയെന്ന് ജില്ലാ കളക്ടര്‍ മുഖേന അറിഞ്ഞ മുഖ്യമന്ത്രി പ്രശ്‌നം വ്യക്തമായി പഠിച്ച് അന്വേഷണം നടത്തി യഥാര്‍ത്ഥ ഉടമകള്‍ക്ക് കരം തീരക്കാനുളള അവസരം ഉണ്ടാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം